Saturday , October 4 2025, 10:00 am

നേപ്പാൾ പ്രധാനമന്ത്രി രാജി വെച്ചതിന് പിന്നാലെ നാടു വി‌‌ട്ടു, സമരക്കാർ പാർലിമെന്റ് മന്ദിരത്തിന് തീയിട്ടു

 

മൂഹമാധ്യമങ്ങൾ നിരോധിച്ചതിനെതിരെ വിദ്യാർഥികളും യുവതീയുവാക്കളും കാഠ്മണ്ഡുവിൽ തെരുവിലിറങ്ങിയതോടയാണ് വെടിവെയ്പും സർക്കാരിന്റെ രാജിയുമുണ്ടായത്. പൊലീസ് വെടിവെയ്പിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നായിരുന്നു പ്രധാനമന്ത്രി കെ പി ശർമ ഓലി രാജി വെച്ചത്. സൈനിക ഹെലികോപ്ടറിൽ ഇദ്ദേഹം രാജ്യം വിച്ചുവെന്ന വാർത്തകളാണ് പ്രചരിക്കുന്നത്. അദ്ദേഹം ചികിത്സക്കായി ദുബായിലേക്ക് പോയെന്നും പറയപ്പെടുന്നു. അതല്ല പ്രധാനമന്ത്രിയുടെ വസതിയിൽ തു‌‌ടരുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. GENZ എന്ന ബാനറുയർത്തിയാണ് സമരക്കാർ തെരുവിലിറങ്ങിയത്. മനുഷ്യാവകാശസംഘടനകളെയും മാധ്യമങ്ങളെയും വരുതിയിലാക്കാനാണ് സർക്കാർ സമൂഹമാധ്യമങ്ങൾക്ക് കഴിഞ്ഞ ദിവസം വിലക്ക് പ്രഖ്യാപിച്ചത്. ഫെയ്സ് ബുക്, ട്വിറ്റർ, യൂ ട്യൂബ് , ഇൻസ്റ്റാ​ഗ്രാം തുടങ്ങിയവയ്ക്കെല്ലാം വിലക്കുണ്ടായിരുന്നു. സമരത്തിന്റെ ആദ്യദിവസം വളരെ വൈകി സർക്കാർ വിലക്ക് പിൻവലിച്ചിരുന്നു. എന്നാൽ , വെടിവെയ്പിലുണ്ടായ മരണം സമരക്കാരെ കൂടുതൽ പ്രകോപിതരാക്കി. തുടർന്നാണ് സർക്കാർ രാജി വെച്ചത്.

Comments