Saturday , October 4 2025, 5:09 am

സ്‌കൂളില്‍ പ്രസവിച്ചു കിടന്ന നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

വയനാട്: വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ നിന്ന് നായയുടെ കടിയേറ്റു. പനമരം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് സ്‌കൂളില്‍ പ്രസവിച്ചു കിടന്ന നായയുടെ കടിയേറ്റത്. രാവിലെ സ്‌കൂള്‍ തുറന്നപ്പോള്‍ നായയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നായയെ സ്‌കൂളില്‍ നിന്ന് ഓടിച്ചിരുന്നു. എന്നാല്‍ തിരിച്ചുവന്ന നായ കുട്ടിയെ കടിക്കുകയായിരുന്നു. മുട്ടിന് താഴേക്കാണ് കുട്ടിക്ക് പരിക്കേറ്റത്.

സ്‌കൂളില്‍ ഉപയോഗിക്കാതെ കിടന്ന വലിയ വാഷ്‌ബേസിലാണ് നായ പ്രസവിച്ചു കിടന്നത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്.

Comments