Saturday , October 4 2025, 5:09 am

പാലക്കാട് കുറുനരിയുടെ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്; 2 പേരുടെ പരുക്ക് ഗുരുതരം

പാലക്കാട്: തച്ചനാട്ടുകര പാറപ്പുറത്ത് കുറുനരിയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. വഴിയില്‍ക്കൂടെ നടന്നു പോകുന്നതിനിടെയാണ് ആക്രമണത്തില്‍പ്പെട്ടത്. പാറപ്പുറം കൂളാകുര്‍ശ്ശി വേലായുധന്‍ (77), ഇയാളുടെ മകന്‍ സുരേഷ് (47), ആലിക്കല്‍ വീട്ടില്‍ ഉമേഷ്, അജീഷ് ആലിക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വേലായുധന്റെ ദേഹത്തേക്ക് ചാടിക്കയറിയ കുറുനരി ചുണ്ടിലാണ് കടിച്ചത്. സുരേഷിന് കൈയിലും വയറ്റിലുമാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കുറുനരിയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.

Comments