Saturday , October 4 2025, 12:43 pm

നെല്ല് സംഭരണ പദ്ധതി: കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കും- മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. 2024-25 വര്‍ഷത്തില്‍ 2,07143 കര്‍ഷരില്‍ നിന്ന് നെല്ല് സംഭരണ പദ്ധതി പ്രകാരം 1645 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതില്‍ 1399 കോടി രൂപ നല്‍കിയെന്നും 10,568 കര്‍ഷകര്‍ക്കായി 246 കോടി രൂപയാണ് നല്‍കാന്‍ ബാക്കിയുള്ളതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹന ബോണസ് ഇനത്തില്‍ വകയിരുത്തിയ തുകയില്‍ നിന്ന് ഏറ്റവും ഒടുവിലായി 113 കോടി രൂപ കൂടി അനുവദിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ എം.എസ്.പി ഇനത്തിലുള്ള തുക അനുവദിക്കാത്തതിനാലാണ് അവശേഷിക്കുന്ന കര്‍ഷകര്‍ക്ക് സംഭരണ വില കൊടുക്കുന്നതിന് കാലതാമസം നേരിട്ടതെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ നാല് ദിവസമായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ എം.എസ്.പി ഇനത്തിലുള്ള ക്ലയിം അംഗീകരിച്ചിട്ടുണ്ട്. ഓണം അവധിക്ക് ശേഷമുള്ള ബാങ്ക് പ്രവൃത്തി ദിവസങ്ങളില്‍ കര്‍ഷകര്‍ക്ക് തുക ലഭ്യമാക്കുവാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Comments