Saturday , October 4 2025, 5:09 am

‘രോഗി മരിച്ചത് മതിയായ ചികിത്സ കിട്ടാതെ’; തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കണ്ണൂര്‍ സ്വദേശി ശ്രീഹരിയുടെ (51) മരണത്തിലാണ് പരാതിയുമായി സഹപ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 19ന് ശ്രീഹരിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നും തറയില്‍ കിടത്തിയെന്നും ആരും തിരിഞ്ഞു നോക്കിയില്ലെന്നുമാണ് പരാതി.

എന്നാല്‍ ശ്രീഹരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കൂടെയുണ്ടായിരുന്നവര്‍ മടങ്ങിയെന്നും കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത ഗണത്തില്‍ പെടുത്തി ചികിത്സ നല്‍കിയിരുന്നെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ചികിത്സാ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നെന്നും സൂപ്രണ്ട് പറഞ്ഞു.

Comments