Saturday , October 4 2025, 8:53 am

16 വര്‍ഷം ജയിലില്‍ കിടന്ന് മരിച്ചതിനുശേഷം കുറ്റവിമുക്തനാക്കി, കുഴിമാടത്തില്‍ എത്തി വിധി വായിച്ച് വീട്ടുകാര്‍

നാഗ്പൂര്‍: 16 വര്‍ഷം ജയിലില്‍ കിടന്ന് മരിച്ച് നാല് വര്‍ഷത്തിനിപ്പുറം കേസില്‍ കുറ്റവിമുക്തനായ മുബൈ ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതി കമാല്‍ അഹമ്മദ് അന്‍സാരിയുടെ കുഴിമാടത്തിലെത്തി കോടതി വിധി വായിച്ച് കേള്‍പ്പിച്ച് വീട്ടുകാര്‍. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ജൂലൈ 21നാണ് കമാല്‍ അഹമ്മദ് അന്‍സാരി അടക്കം 12 പേരെ കേസില്‍ കുറ്റവിമുക്തരാക്കിയത്. കേസില്‍ കമാല്‍ അഹമ്മദ് അന്‍സാരി അടക്കം 5 പേര്‍ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്. വിശ്വസിക്കാന്‍ യോഗ്യമായ തെളിവുകള്‍ ഇല്ലെന്ന് വിശദമാക്കിയാണ് കേസില്‍ കോടതി ശിക്ഷിച്ചവരെ ബോംബൈ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് കമാല്‍ അഹമ്മദ് അന്‍സാരി മരണപ്പെടുന്നത്.

Comments