Saturday , October 4 2025, 8:51 am

ആലപ്പുഴയില്‍ 75കാരി മാത്രമുള്ള വീട്ടില്‍ വാട്ടര്‍ അതോറിറ്റി നല്‍കിയത് 49,476 രൂപയുടെ ബില്‍

ആലപ്പുഴ: വയോധിക മാത്രം താമസിക്കുന്ന വീട്ടില്‍ 49,476 രൂപയുടെ ബില്‍ നല്‍കി വാട്ടര്‍ അതോറിറ്റി. ആലപ്പുഴ ജില്ലയിലെ മാന്നാറിലെ 13ാം വാര്‍ഡില്‍ കുട്ടമ്പേരൂര്‍ മുട്ടത്തേത് സുമതി എന്ന ഉപഭോക്താവാണ് വാട്ടര്‍ അതോറിറ്റിയുടെ ബില്‍ കണ്ട് കണ്ണ് തള്ളിയത്. ക്ഷേമ പെന്‍ഷന്‍ മാത്രം വരുമാനമായുള്ള സുമതി വര്‍ഷങ്ങളായി വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്.

2025 ജൂണിലെ കുടിശ്ശിക ഉള്‍പ്പെടെ 961 രൂപ സുമതി അടച്ചിരുന്നു. ശേഷം ജൂണ്‍ 28 മുതല്‍ ഓഗസ്റ്റ് 27 വരെയുള്ള രണ്ടുമാസത്തെ ബില്ലാണ് 49,476 രൂപയുടേത്. ഒരു മാസം കൊണ്ട് 296 കിലോ ലിറ്റര്‍ വെള്ളം ഉപയോഗിച്ചെന്ന് കാണിച്ചാണ് ജല അതോറിറ്റി വലിയ തുകയുടെ ബില്‍ നല്‍കിയത്. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുമതിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചയച്ച ശേഷം സുമതി ഒറ്റയ്ക്കാണ് മാന്നാറുള്ള വീട്ടില്‍ താമസം.

Comments