Saturday , October 4 2025, 5:09 am

‘മന്ത്രിയായിരുന്ന കാലത്ത് കടകം പള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറി’; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: മന്ത്രിയായിരുന്ന കാലത്ത് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് കാണിച്ച് ഡിജിപിക്ക് പരാതി. പോത്തന്‍കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ മുനീറാണ് പരാതിക്കാരന്‍. കടകംപള്ളി മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്‌തെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്നാണ് ആവശ്യം.

മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുരേന്ദ്രനെതിരെയും കേസെടുക്കണമെന്ന പരാതി ഉയര്‍ന്നത്. സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

Comments