Saturday , October 4 2025, 8:17 am

സി.കെ ജാനുവിന്റെ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു

കോഴിക്കോട്: സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിടുന്നതില്‍ പ്രതിഷേധിച്ചാണ് എന്‍ഡിഎ വിടുന്നതെന്ന് സി കെ ജാനു പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് (ജെ.ആര്‍.പി) മുന്നണി വിടാനുള്ള തീരുമാനം.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ എന്‍ഡിഎയിലായിരുന്നു സി കെ ജാനു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. പിന്നീട് 2018 ല്‍ എന്‍ഡിഎ വിട്ട സി കെ ജാനു 2021 ല്‍ എന്‍ഡിഎയില്‍ തിരിച്ചെത്തുകയായിരുന്നു. മറ്റു മുന്നണികളുമായി സഹകരിക്കണമോയെന്ന കാര്യമടക്കം പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം. ഇപ്പോള്‍ സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനം.

 

 

Comments