Saturday , October 4 2025, 8:33 am

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി

കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി കോടതി. കേസില്‍ പക്ഷപാതപരമായ അന്വേഷണമാണ് നടന്നതെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയാണ് തള്ളിയത്. കേസ് തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റും.

‘അന്വേഷണം പൂര്‍ണമല്ല. ഫോണ്‍കോള്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഹാജരാക്കിയിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലായിരുന്നു അന്വേഷണം നടന്നത്’,  തുടങ്ങിയ ആരോപണങ്ങളാണ് കുടുംബം മുന്നോട്ട് വച്ചത്. എന്നാല്‍ ഹരജി തള്ളണമെന്നാവശ്യപ്പെട്ട് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് അനാവശ്യമായി നീട്ടിക്കൊണ്ടു പോകുകയാണെന്ന് പ്രതിഭാഗവും കോടതിയില്‍ വാദിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി നേരത്തേ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി ഹരജി തള്ളിയത്.

Comments