Saturday , October 4 2025, 8:33 am

വയനാട് ചുരം വീണ്ടും അടച്ചു

 

കോഴിക്കോട്: താമരശ്ശേരി ചുരം വഴി വാഹനങ്ങൾ നിരോധിച്ചു. വയനാട്ടിൽ നിന്നും വയനാട്ടിലേക്കുമുള്ള വാഹനഗതാഗതം കുറ്റ്യാടി ചുരം വഴി തിരിച്ചു വിട്ടു വ്യൂ പോയിൻ്റിൽ മണ്ണിടിഞ്ഞ് രണ്ടു ദിവസം മുടങ്ങിയ ഗതാഗതം ഇന്ന് രാവിലെയാണ് തുറന്നത്. എന്നാൽ ലക്കിടിക്കടുത്ത് വീണ്ടും മണ്ണിടിഞ്ഞിരിക്കയാണ്. 30 മീറ്റർ മുകളിൽ നിന്ന് പാറക്കെട്ടുകൾ ഇളകി ഒഴുകാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടിവാരത്തും ലക്കിടിയിലും പൊലീസ് വാഹനങ്ങൾ തടഞ്ഞ് വഴി തിരിച്ചു വിടുകയാണ്.

Comments