Saturday , October 4 2025, 10:16 am

കോടതിയില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ജഡ്ജിയെ ഹൈക്കോടതി സ്ഥലം മാറ്റി

കൊല്ലം: കോടതിയില്‍ കേസിന്റെ ആവശ്യത്തിനായെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ജഡ്ജിയെ ഹൈക്കോടതി സ്ഥലം മാറ്റി. ചവറയിലെ കുടുംബ കോടതിയിലാണ് സംഭവം. ചേംബര്‍ മീഡിയേഷനു വിളിച്ചു വരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് ജില്ലാ ജഡ്ജിക്കു നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചത്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സഭ്യമല്ലാത്ത പ്രതികരണങ്ങള്‍ നടത്തിയെന്നുമാണ് പരാതിയില്‍. തുടര്‍ന്ന് പരാതി ജില്ലാ ജഡ്ജി ഹൈക്കോടതിയിലേക്ക് അയക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റാന്‍ ഉത്തരവിട്ടത്. ജില്ലാ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജിയെ കേസന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്്തിട്ടുണ്ട്.

Comments