Saturday , October 4 2025, 6:51 am

കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തിയിരുന്ന കട അടിച്ചുതകര്‍ത്തു

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തിവന്ന കട അടിച്ചു തകര്‍ത്തു. ‘കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്ന കടയാണ് നശിപ്പിച്ചത്. ഇന്നലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് കുട്ടികള്‍ വിവരമറിയുന്നത്. തുടര്‍ന്ന പോലീസില്‍ പരാതിപ്പെടുകയും വീണ്ടും കട പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പിന്തുണ എന്ന നിലയില്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരമാണ് ബീച്ചില്‍ കടയിട്ട് നല്‍കിയിരുന്നത്. കട നശിപ്പിച്ചത് ആരെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Comments