തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് അരി നൽകാനാണ് സർക്കാർ നിർദേശം. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
അരി സ്കൂളുകളിൽ സപ്ലൈക്കോ നേരിട്ട് എത്തിച്ചു നൽകും. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
Comments
DeToor reflective wanderings…