Saturday , October 4 2025, 8:15 am

നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിപ്പ് നടക്കുന്നു; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍

കോഴിക്കോട്: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് വ്യാജ പണപ്പിരിവ് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നിമിഷപ്രിയയുടെ പേരില്‍ പിരിവ് നടത്തുന്ന കെ എ പോളിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കണമെന്നായിരുന്നു കെ എ പോള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പണപ്പിരിവ് വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം എക്‌സിലൂടെ അറിയിച്ചിരുന്നു. ഡോ.കെ.എ പോള്‍ എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നാണ് നിമിഷപ്രിയയെ സഹായിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന നല്‍കാന്‍ ആവശ്യപ്പട്ടത്. 8.3 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു പോസ്റ്റ്. തുടര്‍ന്ന് ഇത് വ്യാജ പണപ്പിരിവാണെന്നും തട്ടിപ്പാണെന്നും കാണിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തുവരികയായിരുന്നു.

Comments