Saturday , October 4 2025, 8:24 am

കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കോട്ടക്കലില്‍ നിന്ന് ചമ്രവട്ടത്തേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് മറ്റു വാഹനങ്ങളിലിടിച്ച് മറിയുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റോഡിലാണ് അപകടമുണ്ടായത്. പ്രദേശത്ത് സ്ഥിരമായി അപകടങ്ങള്‍ നടക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രാത്രിയിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കാറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിലുള്ള ഗതാഗത തടസ്സം നേരിടുന്നുണ്ട്.

 

 

Comments