Saturday , October 4 2025, 8:33 am

ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണം: സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് മാതാപിതാക്കള്‍ കോടതിയില്‍

തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ
 അപകട മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍. സി.ബി.ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കുടുംബം ഹരജി നല്‍കിയിട്ടുണ്ട്.

ബാലഭാസ്‌കറിന്റെയും മകളുടേയും അപകട മരണത്തില്‍ അസ്വാഭാവികതയില്ല എന്നായിരുന്നു സി.ബി.ഐ അന്വേഷണത്തിലെ കണ്ടെത്തല്‍. 2018 സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിക്കുകയും ഭാര്യ ലക്ഷ്മി ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊരു അപകട മരണമല്ലെന്നും കൊലപാതകമാണെന്നും ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നാരോപിച്ചാണ് കേസില്‍ സിബിഐ അന്വേഷണം കുടുംബം ആവശ്യപ്പെട്ടത്.

Comments