Saturday , October 4 2025, 10:00 am

കൊയിലാണ്ടിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ പാലത്തിന്റെ ഭാഗം തകര്‍ന്നു വീണു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനിടെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. തോരായിക്കടവ് പാലത്തിന്റെ മധ്യഭാഗത്തെ ബീം തകര്‍ന്ന് വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. നിര്‍മ്മാണ തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം.

കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണഅ തോരായികടവ് പാലം. നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹത്തിനൊടുവില്‍ കിഫ്ബി മുഖേനയാണ് പാലത്തിന്റെ നിര്‍മാണം നടക്കുന്നത്. 23.82 കോടിയാണ് ചിലവ്. 265 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ് പാലത്തിന്. മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന പി.എം.ആര്‍. കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്ത് നടത്തുന്നത്. പാലം തകര്‍ന്ന് വീണതിന്റെ കാരണം അന്വേഷിച്ച് കരാര്‍ കമ്പനിക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Comments