Saturday , October 4 2025, 10:00 am

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് ഓവേലി പഞ്ചായത്തിലെ ന്യൂ ഹോപ്പിൽ താമസിക്കുന്ന മണി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെ ന്യൂ ഹോപ്പിലെ ഏലത്തോട്ടത്തിലാണ് സംഭവം.

തോട്ടത്തിൽ ജോലി ചെയ്യവേ മണിയെ കാട്ടാനയെത്തി ആക്രമിക്കുകയായിരുന്നു. കൂടെയുള്ളയാൾ ഓടി രക്ഷപ്പെട്ടു. പാലക്കാട് ഷൊർണൂരിൽനിന്ന് ഗൂഡല്ലൂരിലേക്കു കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് മണി. 20 ദിവസത്തിലേറെയായി പ്രദേശത്ത് മണിയെ ആക്രമിച്ച ആനയുടെ ശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

മൂന്നു മാസത്തിനിട്ടെ ആറു പേർക്കാണ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. വനംവകുപ്പും സർക്കാരും പ്രദേശത്തെ കാട്ടാന ശല്യത്തിനു പരിഹാരം കാണുന്നില്ലെന്ന ആരോപണം  ശക്തമാണ്.

Comments