കൊച്ചി: 79ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ഓഫറുകളുമായി എയര്‍ ഇന്ത്യ എക്‌സപ്രസ്. ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നത് 1279 രൂപ നിരക്കിലും അന്താരാഷ്ട്ര സര്‍വീസുകള്‍ 4279 രൂപ നിരക്കിലുമാണ് തുടങ്ങുന്നത്. ഫ്രീഡം സെയിലിലൂടെ 50 ലക്ഷം സീറ്റുകളാണ് ലഭ്യമാക്കുന്നത്.
ഓഫറുകള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴി ലഭ്യമാകും. ഓഗസ്റ്റ് 11 മുതല്‍ എല്ലാ പ്രധാന ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റുകളിലും ഇത് ലഭ്യമാകും. 2025 ഓഗസ്റ്റ് 19 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ഈ മാസം 15 വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണം, ദുര്‍?ഗാ പൂജ, ദീപാവലി, ക്രിസ്മസ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും സജീവമായ ഉത്സവ സീസണിലേക്കായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്രീഡം സെയില്‍ അവതരിപ്പിക്കുന്നത്്.
ചെക്ക്-ഇന്‍ ബാഗേജ് ഇല്ലാതെ കാബിന്‍ ബാഗേജ് മാത്രമായി യാത്ര ബുക്ക് ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ എക്‌സ്പ്രസ് ലൈറ്റ് വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം. സൗജന്യ ചെക്ക്-ഇന്‍ ബാഗേജ് അലവന്‍സുകള്‍ ഉള്‍പ്പെടുന്ന എക്സ്പ്രസ് വാല്യു നിരക്കുകള്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് 1379 രൂപ മുതലും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 4479 രൂപ മുതലുമാണ് ആരംഭിക്കുന്നത്. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും എയര്‍ലൈന്‍ ലഭ്യമാക്കുന്നുണ്ട്.