Saturday , October 4 2025, 8:33 am

ചാര്‍ജിലിട്ട പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു: തിരൂരില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു

തിരൂര്‍: ചാര്‍ജ്ജ് ചെയ്യാന്‍ വച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തിരൂരില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ വീടാണ് കത്തിനശിച്ചത്. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

വീടിന്റെ മേല്‍ക്കൂര ഓല മേഞ്ഞതായിരുന്നു. തീപടരുന്നത് കണ്ട ഉടനെ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. അപ്പോഴേക്കും വീട്ടില്‍ സൂക്ഷിച്ചിരുന്ന രേഖകളും കുട്ടികളുടെ പുസ്തകങ്ങളും ഫര്‍ണീച്ചറുകളുമടക്കം എല്ലാം കത്തി നശിച്ചിരുന്നു.

ഒരു കിടപ്പുമുറിയും അടുക്കളയും സിറ്റൗട്ടും ബാത്‌റൂമും മാത്രമുള്ള വീടായിരുന്നു സിദ്ദിഖിന്റേത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Comments