കോഴിക്കോട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവർ 400ന് മുകളിലെന്ന് പഠന റിപ്പോർട്ട്. ഐഐഎം കോഴിക്കോട്, എൻ ഐ ടി കോഴിക്കോട്, ഐ ഐ ടി ബോംബെ, ജപ്പാനിലെ കിയോ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഏഴായിരത്തിലധികം പേർ ദുരന്തത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
കാലാവസ്ഥ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഐ.ഐ.എമ്മിൽ നടന്ന ശിൽപശാലയിൽ റിപ്പോർട്ട് പ്രകാശനം ചെയ്തു. കിയോ സർവകലാശാലയിലെ പ്രൊഫസർ രാജീബ് ഷായുടെ നേതൃത്വത്തിലായിരുന്നു പഠനം. സംഘം പ്രദേശത്ത് നടത്തിയ വിവരശേഖരണത്തിൻ്റെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മലയോര മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്കും റിപ്പോർട്ട് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.
Comments