കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വി.ഡി സതീഷന്‍ കത്ത് നല്‍കി. ജൂലൈ 23-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 7 വരെ, 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം അനുവദിച്ചിരുന്നത്. പേര് ചേര്‍ക്കാന്‍ 15 ദിവസം കൂടി അധികമായി നല്‍കണമെന്നാണ് കത്തിലെ ആവശ്യം.
ഓണ്‍ലൈന്‍ വഴി ചെയ്യേണ്ട പേര് ചേര്‍ക്കല്‍, തിരുത്തല്‍, ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് പേര് മാറ്റുന്നത് അടക്കമുള്ള പ്രക്രിയകള്‍ക്ക് തുടക്കം മുതലേ പല സ്ഥലങ്ങളിലും സാങ്കേതിക തകരാര്‍ മൂലം തടസം നേരിട്ടിരുന്നു. പേര് ചേര്‍ക്കാനുള്ള അവസാന തീയതി അടുക്കുമ്പോള്‍ സാങ്കേതിക തകരാര്‍ രൂക്ഷമായിരിക്കുകയാണെന്ന് വി ഡി സതീശന്‍ കത്തില്‍ പറയുന്നു.
DeToor reflective wanderings…