കോഴിക്കോട്: ഓണത്തിന് സബ്‌സിഡി നിരക്കില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും രണ്ടുലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോ വഴി നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. പിടിവിട്ട് മുന്നേറുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒരു ലിറ്റര്‍ വെളിച്ചെണ്ണ 349 രൂപ സബ്‌സിഡി നിരക്കിലാണ് നല്‍കുക. അടുത്ത മാസം 4ന് മുന്‍പ് ഒരു ലിറ്റര്‍ കൂടെ ലഭിക്കും.
ഇതുപ്രകാരം ഓണത്തിന് കാര്‍ഡ് ഉടമകള്‍ക്ക് രണ്ടുലിറ്റര്‍ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ ലഭിക്കും. വിപണിയില്‍ മോശം വെളിച്ചെണ്ണ വില്‍ക്കുന്നത് കണ്ടെത്താന്‍ നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. വെളിച്ചെണ്ണ ഒഴികെ എല്ലാ സാധനങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഇപ്പോള്‍ ലഭ്യമാണെന്നും വെളിച്ചെണ്ണ ഉടനെയെത്തുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അവസ്ഥയില്‍ മാറ്റം വന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.