കൊച്ചി: എഴുത്തുകാരനും വാഗ്മിയും ചിന്തകനുമായ എം.കെ സാനുവിന് വിടചൊല്ലി കേരളം. ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് നാല് മണിക്ക് രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ഇന്നലെ വൈകീട്ട് 5.35നാണ് അന്ത്യം സംഭവിച്ചത്. 98 കാരനായ സാനു മാഷ് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പൊതു വേദികളില്‍ സജീവമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങി വിവിധ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലുമുണ്ടായ പൊതുദര്‍ശനത്തില്‍ നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
Comments