ബത്തേരി: വയനാട്ടില്‍ പാസ്റ്ററെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല് വെട്ടും എന്നായിരുന്നു ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ ഭീഷണി. കലാപാഹ്വാനം, സംഘം ചേര്‍ന്നുള്ള ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ബത്തേരി പോലീസാണ് കേസെടുത്തത്.
ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വെക്കേഷന്‍ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാനാണ് ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റര്‍ പോയത്. തിരിച്ചുവരുന്ന സമയത്ത് വാഹനം തടഞ്ഞു നിര്‍ത്തി സംഘം ഭീഷണി മുഴക്കുകയായിരുന്നു. എന്തിനാണ് ഹിന്ദു വീടുകളില്‍ കയറുന്നത്. ഹിന്ദു വീടുകളില്‍ കയറിയാല്‍ മര്‍ദ്ദനമാകില്ല, കാലു തന്നെ വെട്ടിക്കളയും എന്നായിരുന്നു ഭീഷണി. രണ്ടു കൂട്ടര്‍ക്കും പരാതിയില്ലെന്ന് കണ്ട് പോലീസ് അന്ന് കേസെടുത്തിരുന്നില്ല. പാസ്റ്ററെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യം കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബത്തേരി പോലീസ് സ്വമേധയാ കേസെടുത്തത്.
മതപരിവര്‍ത്തനം ആരോപിച്ച് ഒരു പാസ്റ്ററെ ഒരു സംഘം ആളുകള്‍ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് എഫ്‌ഐആറില്‍.
DeToor reflective wanderings…