Sunday , August 3 2025, 4:51 am

ഓണം: സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; അറിയാം കൂടുതല്‍ വിവരങ്ങള്‍

ചെന്നൈ: ഓണക്കാലത്ത് കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്ര ബാലികേറാ മല എന്ന് സംസ്ഥാനത്തിന് പുറത്തും അകത്തും ജീവിക്കുന്ന പലരും പറയുന്ന കാര്യമാണ്. കേരളത്തില്‍ ഓണാവധി കൂടി ആരംഭിക്കുന്നതോടെ കേരളത്തിന് പുറത്തേക്കും ആളുകള്‍ ധാരാളമായി പോകുന്ന സമയം കൂടെയാണിത്. ദീര്‍ഘയാത്രയ്ക്ക് ചിലവു കുറഞ്ഞ വഴി എന്ന നിലയിലാണ് റെയിലേയെ സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നതും. എന്നാല്‍ ഓണക്കാലത്തെ ദുരിതയാത്ര കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്.

ഇത്തവണ ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുകയാണ് സതേണ്‍ റെയില്‍വേ. മലയാളികള്‍ കൂടുതലുള്ള ബാംഗ്ലൂര്‍, ചെന്നൈ എന്നിവടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തും. സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്.

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് റൂട്ടിലെ രണ്ട് തീവണ്ടികളിലും മംഗളൂരു ജങ്ഷന്‍-കൊല്ലം, മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത് തീവണ്ടികളിലാണ് മുന്‍കൂട്ടിയുള്ള റിസര്‍വേഷന്‍ ആരംഭിച്ചത്. ഇപ്പോള്‍ റിസര്‍വേഷന്‍ ചെയ്യാവുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇവയാണ്.

  • 06119 ചെന്നൈ സെന്‍ട്രല്‍- കൊല്ലം വീക്ക്‌ലി എക്സ്പ്രസ്( ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 03, സെപ്റ്റംബര്‍ 10 തീയതികളില്‍)
  • 06120 കൊല്ലം-ചെന്നൈ സെന്‍ട്രല്‍ വീക്ക്‌ലി എക്‌സ്പ്രസ് (ഓഗസ്റ്റ് 28, സെപ്തംബര്‍ 04, 11 തീയതികളില്‍)
  • 06041 മംഗളൂരു ജംങ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (ഓഗസറ്റ് 21, 23, 28, 30, സെപ്തംബര്‍ 4,6,11,13)
  • 06042 തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജംങ്ഷന്‍ എക്‌സ്പ്രസ് (ഓഗസ്റ്റ് 22, 24, 29, 31, സെപ്തംബര്‍ 5, 7, 12, 14)
Comments