Sunday , August 3 2025, 2:36 am

ഭീഷണിപ്പെടുത്തി, മര്‍ദ്ദിച്ചു; ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങി പെണ്‍കുട്ടികള്‍

റായ്പൂര്‍: ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ കുടുംബം. ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് കാണിച്ചാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കുക. ജ്യോതി ശര്‍മ്മ ഉള്‍പ്പെടെയുള്ള ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി. ആള്‍ക്കൂട്ട വിചാരണ, മര്‍ദ്ദനമേല്‍പിക്കല്‍, തടഞ്ഞുവെയ്ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പരാതിയിലുള്ളത്. കന്യാസ്ത്രീകള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെറ്റാണെന്നും പെണ്‍കുട്ടികളുടെ കുടുംബം പറഞ്ഞു.

നിയമ നടപടികളുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും പെണ്‍കുട്ടികള്‍ക്ക് നല്‍കുമെന്ന് കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാര്‍ അറിയിച്ചു. അതേസമയം മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ കോടതി എന്‍ഐഎ കോടതി ഇന്ന് വിധി പറയും.

Comments