Friday , August 1 2025, 6:11 am

കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്ഭവനിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. രാജ്യത്ത് ന്യൂനപക്ഷങ്ങല്‍ക്ക് നേരെ നടക്കുന്ന ന്യൂനപക്ഷ വേട്ടകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കെപിസിസി ആസ്ഥാനത്ത് നിന്നാണ് പ്രതിഷേധ നടത്തം തുടങ്ങിയത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ബിന്ദുകൃഷ്ണ, പി.സി വിഷുണുനാഥ് തുടങ്ങിയവരുള്‍പ്പെടെ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

Comments