Friday , August 1 2025, 12:20 pm

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാകാനുള്ള വഴിയൊരുങ്ങുന്നു; തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറായി

കോട്ടയം: യെമനിലെ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ വിജയം. വധശിക്ഷ ഒഴിവാക്കാന്‍ തത്വത്തില്‍ ധാരണ ആയതായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍ അറിയിച്ചു. നിമിഷപ്രിയ കൊലപ്പെടുത്തിയ തലാലിന്റെ കുടുംബം ചര്‍ച്ചകളോട് അനുകൂലമായി പ്രതികരിച്ചതായും ദയാധനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

തലാലിന്റെ മാതാപിതാക്കളും മക്കളും ജീവിച്ചിരിപ്പുണ്ട്. യമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണ് തീരുമാനമെടുക്കേണ്ടത്. സഹോദരനേക്കാള്‍ ഇവരുടെ തീരുമാനമാണ് അന്തിമവാക്കെന്നും അവരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും നിമിഷപ്രിയയുടെ മോചനം. കേന്ദ്രസര്‍ക്കാര്‍ ഈ ചര്‍ച്ചകളിലൊന്നും പങ്കാളിയായിട്ടില്ല. രണ്ടാഴ്ചയായി ഞങ്ങള്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുകയാണ്. ഇന്നലെ രാത്രിയോടെ യെമനിലെ പൗരന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ ബന്ധപ്പെട്ട് ഈ വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments