തിരുവനന്തപുരം: 16ാമത് ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. മഞ്ഞുമ്മല്‍ ബോയ്‌സ് ഒരുക്കിയ ചിദംബരം മികച്ച സംവിധായകനായി. മികച്ച ഗായകനുള്ള അവാര്‍ഡ് വേടന്‍ (മഞ്ഞുമ്മല്‍ ബോയ്‌സ്, കൊണ്ടല്‍) നേടി. ആസിഫ് അലി, ചിന്നു ചാന്ദ്‌നി എന്നിവര്‍ മികച്ച നടീനടന്മാര്‍ക്കുള്ള അവാര്‍ഡ് നേടി.
സംവിധായകന്‍ ആര്‍.ശരത് ചെയര്‍മാനും വിനു എബ്രഹാം, ഉണ്ണി പ്രണവ്, വി.സി ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. കിഷ്‌കിന്ധാകാണ്ഡമാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച ബാലചിത്രമായി കലാം സ്റ്റാന്‍ഡേര്‍ഡ് 5 ബി മുന്നിലെത്തി.
രണ്ടാമത്തെ നടന്‍-കുമാര്‍ സുനില്‍, നടി-രഹന, ഛായാഗ്രഹണം-എസ്. ശരവണന്‍, ഗായികമാര്‍-വൈക്കം വിജയലക്ഷ്മി, ദേവനന്ദാ ഗിരീഷ്. ബാലനടന്‍-സുജയ് കൃഷ്ണ, ബാലനടി-തന്മയ സോള്‍, തിരക്കഥ-
ആനന്ദ് മധുസൂദനന്‍, ഗാനരചന-മനു മഞ്ജിത്. ആകെ 23 അവാര്‍ഡുകളാണ് നല്‍കുന്നത്. സെപ്റ്റംബറില്‍ തിരുവനന്തപുരത്തു വിതരണം ചെയ്യും.