Friday , August 1 2025, 8:35 pm

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കൊട്ടാരക്കര സബ് ജയില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെ ജയില്‍ ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവച്ചത് വകുപ്പിന് മാനക്കേടുണ്ടാക്കി. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തു തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. നേരത്തേ കണ്ണൂര്‍ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു സത്താര്‍. ആ സമയത്തെ കണ്ണൂരിലെ അനുഭവങ്ങളാണ് മാധ്യമങ്ങളോട് പങ്കുവച്ചത്.

Comments