Friday , August 1 2025, 6:44 pm

കല്പറ്റയില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കല്പറ്റ: കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നില്‍ പൂവന്നിക്കും തടത്തില്‍ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവ സ്ഥലത്തുവച്ച് തന്നെ ഇവര്‍ മരണപ്പെട്ടു.

സ്ഥലം പാട്ടത്തിനെടുത്ത് രണ്ടുപേരും കോഴിഫാം നടത്തുകയായിരുന്നു. കോഴിഫാമില്‍ മൃഗങ്ങള്‍ കടക്കുന്നത് തടയാന്‍ നിര്‍മ്മിച്ച വേലിയില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറില്‍ നിന്ന് അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. നേരത്തേ ഇഞ്ചികൃഷി ചെയ്ത് ജീവിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ കൃഷിയില്‍ നഷ്ടം നേരിട്ടതോടെയാണ് കോഴികൃഷിയിലേക്ക് കടന്നത്. സ്ഥലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സംസ്‌കാരം പിന്നീട്.

Comments