മറ്റ് സംസ്ഥാനങ്ങളുമായി താരത്യപ്പെടുത്തുമ്പോൾ മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വി.എസ് വഹിച്ച പങ്ക് ഓർക്കേണ്ടതുണ്ട്. ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ ഓർമകളെ പങ്കുവെക്കുമ്പോൾ ഈ ചരിത്രത്തെയാണ് ഓർക്കേണ്ടതെന്നും ബെന്യാമിൻ പറഞ്ഞു.
ഇടതുപക്ഷപ്രസ്ഥാനങ്ങൾ നിരോധിക്കപ്പെട്ട സമയത്തെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്ങ്ങളിൽ ഇടപെട്ട് അവരുടെ മനസിൽ ഇടം നേടിയെടുത്ത പ്രസ്ഥാനത്തിന്റെ മുന്നിൽ നിന്നയാളാണ് വി.എസ് എന്നും ബെന്യാമിൻ പറഞ്ഞു.
Comments