Saturday , August 2 2025, 2:01 am

അഭിനയം മാത്രമല്ല പാടാനും വശമുണ്ടെന്ന് തെളിയിച്ച് നടി ഗായത്രി സുരേഷ്; തയ്യല്‍ മെഷീനിലെ ആദ്യഗാനം പുറത്ത്

അഭിനയത്തില്‍ മാത്രമല്ല വേണമെങ്കില്‍ പാടാനും വശമുണ്ടെന്ന് തെളിയിച്ച് നടി ഗായത്രി സുരേഷ്. താരം മുഖ്യവേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം ‘തയ്യല്‍ മെഷീനിലെ’ ഗാനമാണ് ഗായത്രി പാടിയത്. സി.എസ് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി ജയന്‍, പ്രേം നായര്‍, ജ്വല്‍ മനീഷ്, പളുങ്ക് എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘കടത്തനാട്ടെ കളരിയില്‍’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗോപ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഗോപിക ഗോപ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. രാകേഷ് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്താണ്. ചിത്രം ഓഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലെത്തും.

തിരുവനന്തപുരം, തട്ടേക്കാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. എഡിറ്റിങ് അഭിലാഷും സംഗീത സംവിധാനം ദീപക് ജെ.ആറും നിര്‍വഹിക്കും.

Comments