ന്യൂഡല്‍ഹി: ലാന്‍ഡിങിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തിന് തീ പിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലെത്തിയ ഹോങ്കോങ്-ഡല്‍ഹി എഐ 315 വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് (എപിയു) തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
വിമാനം ലാന്‍ഡിങ് നടത്തി ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ വിമാനത്തില്‍ നിന്നും ഇറങ്ങിയിരുന്നില്ല. തീപിടിച്ച ഉടന്‍തന്നെ എപിയും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനം നിര്‍ത്തിയതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
Comments