Thursday , July 31 2025, 2:52 pm

കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കെ എസ് യു ,എം. എസ് എഫ് ചേരിത്തിരിവ്

ചെയർമാൻ സ്ഥാനത്തെ ചൊല്ലിയാണ് ഇരു സംഘടനകളുടെയും കടിപിടി .സ്ഥാനം വേണമെന്ന് കെ.എസ് യു ആവശ്യപ്പെട്ടപ്പോൾ മുൻ ധാരണ പ്രകാരം കിട്ടേണ്ടതാണെന്ന നിലപാടിലാണ് എം.എസ് എഫ് . കഴിഞ്ഞ വട്ടം കെ. എസ യു നോമിനിയായിരുന്നു ചെയർമാൻ .എം.എസ് എഫിന് യൂണിയൻ കൗൺസിലർമാരിൽ മുൻതൂക്കമുണ്ടായിട്ടും .അടുത്ത വർഷം എം.എസ് എഫിന് കൊടുക്കാമെന്ന ധാരണയിലാണ് വിട്ടുവീഴ്ചയുണ്ടായത്. കോൺഗ്രസ്, ലീഗ് നേതാക്കൾ ഇടപെട്ട് ധാരണ ഉണ്ടാക്കിയതായും പറയുന്നു. കുസാറ്റിൽ എം.എസ് എഫിന് സ്ഥാനങ്ങളൊന്നും നൽകിയില്ലെന്ന പരാതിയും എം.എസ് എഫിനുണ്ട്. എ.പി അനിൽ കുമാർ എം.എൽ എയും പി.കെ ഫിറോസും തർക്കപരിഹാരത്തിന് ഇടപെട്ടിട്ടുണ്ട്.

Comments