മഞ്ചേരി: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിന് അക്യുപങ്ചര്‍ ചികിത്സ നല്‍കിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഞ്ഞപ്പിത്തം കരളിനെയും ബാധിച്ചതോടെയാണ് കുഞ്ഞ് മരണപ്പെട്ടത്. തലയില്‍ രക്തം കട്ടപിടിക്കുകയും ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കോട്ടക്കല്‍ പുതുപ്പറമ്പ് നോവപ്പടിയിലെ നവാസ്-ഹിറ ഹരീറ ദമ്പതികളുടെ മകന്‍ ഇസന്‍ ഇര്‍ഹാനാണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. പ്രതിരോധ വാക്‌സിനും മതിയായ ചികിത്സയും ലഭിക്കാത്തതിനെ തുടര്‍ന്നാണ് മരണമെന്ന് ആരോപണമുയര്‍ന്നിരുന്നു.
Comments