Thursday , July 31 2025, 11:34 am

ചൂരല്‍മലയില്‍ പ്രതിഷേധിച്ച ദുരിത ബാധിതരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

കല്‍പറ്റ: കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലുണ്ടായ ചൂരല്‍മലയില്‍ പ്രതിഷേധിച്ച ദുരിതബാധിതരുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. വില്ലേജ് ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് അറസ്റ്റ് ചെയ്തത്.

വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞായിരുന്നു പ്രതിഷേധം. പലര്‍ക്കും സഹായം ലഭിക്കുന്നില്ലെന്നും പുനരധിവാസത്തിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി നിരവധിപേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സഞ്ചരിച്ച വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്നും പരാതിയുണ്ടായിരുന്നു.

 

Comments