Thursday , July 31 2025, 7:06 am

മതസംഘടനകള്‍ വര്‍ഗീയത വളര്‍ത്താനേ ഉപകരിക്കുള്ളൂ; സൂംബയുമായി മുന്നോട്ട് പോകുമെന്ന് വി. ശിവന്‍കുട്ടി

കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിഷയം വിവാദമാക്കിയ മതസംഘടനകളെയും മന്ത്രി വിമര്‍ശിച്ചു. ചില മതസംഘടനകള്‍ ആടിനെ പട്ടിയാക്കുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. വര്‍ഗീയത വളര്‍ത്താനേ അത് ഉപകരിക്കുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധാരണ നീക്കാന്‍ ചര്‍ച്ചക്ക് തയ്യാറാകുമെന്നും മന്ത്രി വ്യക്തമാക്കി.

Comments