കോടികള്‍ മുടക്കി നിര്‍മിച്ച കമല്‍ ഹാസന്‍ മണിരത്‌നം ചിത്രമാണ് തഗ് ലൈഫ്. ചിത്രം ബോക്‌സോഫീസില്‍ വന്‍ പരാജയം ആയിരുന്നു. ഇപ്പോഴിതാ തഗ് ലൈഫിന് 25 ലക്ഷം രൂപ പിഴ ചുമത്താനൊരുങ്ങുകയാണ് മള്‍ട്ടിപ്ലെക്‌സ് ശൃംഖലകള്‍. തിയേറ്ററുകളില്‍ കാര്യമായ നേട്ടം ലഭിക്കാതായതോടെ ചിത്രം നേരത്തെ ഒ.ടി.ടിയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെയാണ് പിഴ ചുമത്താന്‍ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകള്‍ നീക്കം നടത്തുന്നത്.
37 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിച്ച് ഒരുക്കിയ തഗ് ലൈഫില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ വന്‍ താരനിരയിലെത്തിയ ചിത്രം ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞു. കമല്‍ഹാസനും ചിമ്പുവും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച തഗ് ലൈഫ് ജൂണ്‍ അഞ്ചിനാണ് തിയറ്ററില്‍ എത്തിയത്.
Comments
DeToor reflective wanderings…