തിരുവനന്തപുരം: തിരുവനന്തപുരം ആലങ്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് റാഗിങ്ങില്‍ ഗുരുതര പരിക്ക്. അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ് റാഗിങ്ങില്‍ പരിക്കേറ്റത്.
ഇന്റര്‍വെല്‍ സമയത്ത് പ്ലസ് ടു വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞു. ഒരു വിദ്യാര്‍ഥിയുടെ കണ്ണിനും മറ്റൊരു വിദ്യാര്‍ഥിയുടെ മുഖത്തും പരിക്കുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Comments
DeToor reflective wanderings…