ഐഫോണ്‍ ഉപയോക്താക്കളുടെ യൂട്യൂബ് ഇടക്കിടെ ക്രാഷാകുന്നു. പ്രശ്നത്തിന് പരിഹാര മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. പ്രശ്നം നേരിടുന്ന യൂസര്‍മാര്‍ ആപ്പ് സ്റ്റോര്‍ വഴി യൂട്യൂബ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ഗൂഗിളിന്റെ നിര്‍ദേശം.
ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഒരേപൊലെ പ്രശ്നം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പ് തുറന്നാല്‍ ഉടന്‍ തന്നെ അത് ക്രാഷ് ആവുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നതായാണ് പരാതി. ഇതിനൊരു താല്‍ക്കാലിക പരിഹാരമായാണ് നിലവിലുള്ള ആപ്പ് ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഗൂഗിള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Comments