Tuesday , March 3 2026, 12:56 pm

കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ സദാചാര ഗുണ്ടായിസം തന്നെയെന്ന് പൊലീസ്; ആത്മഹത്യകുറിപ്പ് കിട്ടി

കണ്ണൂര്‍: കണ്ണൂര്‍ കായലോട് റസീനയുടെ ആത്മഹത്യക്ക് പിന്നില്‍ സദാചാര ഗുണ്ടായിസം തന്നെയെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. റസീനയുടെ ആത്മഹത്യക്കുറിപ്പ് ലഭിച്ചെന്നും പൊലീസ് പറഞ്ഞു. അതിനിടെ, അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും യുവതിയുടെ ആണ്‍ സുഹൃത്താണ് മരണത്തിന് കാരണമെന്നും ചൂണ്ടിക്കാട്ടി റസീനയുടെ ഉമ്മയും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആണ്‍ സുഹൃത്തിനെതിരെ ആത്മഹത്യക്കുറിപ്പില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

യുവാവിനെ പ്രതികള്‍ മര്‍ദിച്ചിരുന്നെന്നും ഇയാളെ കാണാനില്ലെന്നും കമ്മീഷണര്‍ അറിയിച്ചു. ഉമ്മയുടെ പരാതിയിലും അന്വേഷണം നടക്കും. തലശ്ശേരി എ.സിപിയുടെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല.

 

Comments