വിശ്വാസവും ദേവസാന്നിധ്യവും ഉറപ്പു വരുത്തും ഓടപ്പൂവ് . വർഷം മുഴുവൻ വീടുകളിൽ തൂക്കിയിടണം. മുളയിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്നതാണ് ഈ പൂക്കൾ . ദക്ഷ രാജാവിൻ്റെ താടിയുടെ പ്രതീകമാണിത്. എല്ലാവർഷവും ഇടവം മിഥുനം മാസങ്ങളിൽ ഓടപ്പൂ മഹോത്സവം അരങ്ങേറുന്നത് കണ്ണുരിലെ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ .കൊട്ടിയൂർ വൈശാഖ മഹോത്സവം എന്ന പേരിൽ ജൂൺ എട്ടു മുതൽ ജൂലായ് 14 വരെ . ബാവലി പുഴക്കരയിൽ വനത്തിനുള്ളിൽ ഉത്സവത്തിന് മാത്രമായി ക്ഷേത്രം കെട്ടിപ്പൊക്കും. ഉത്സവം കഴിഞ്ഞാൽ പൊളിച്ചു കളയും .പ്രകൃതിയുടെ താളത്തിനൊപ്പം മാത്രം അരങ്ങേറുന്ന ഒരു ഉത്സവം. ദക്ഷിണ കാശിയെന്നാണ് കൊട്ടിയൂർ അറിയപ്പെടുന്നത്.പാർവതി അഗ്നി പ്രവേശം നടത്തിയ ദക്ഷയാഗത്തിൻ്റെ ഓർമ്മയാണ് ഉത്സവം .പരമശിവന് സമർപ്പിച്ച ഓടപ്പൂക്കളാണ് ഭക്തർ വീട്ടിലേക്ക് കൊണ്ടു പോവുന്നത്. അനുഗ്രഹവും ആനന്ദവുമായി.
Comments