Thursday , June 26 2025, 5:31 pm

കയ്യിൽ നിന്നിട്ട് അഭിനയിക്കുന്നത് ഒരു കഴിവല്ല; ജ​ഗതിയുടെ അഭിനയത്തിനെതിരെ ലാൽ

നടൻ ജഗതി ശ്രീകുമാറിന്റെ അഭിനയരീതിയെ വിമർശിച്ച് നടനും സംവിധായകനുമായ ലാൽ. ‘കേരള ക്രൈം ഫയല്‍സ്’ എന്ന വെബ്സീരീസിന്റെ പ്രമോഷന്റെ ഭാ​ഗമായി സൈന പ്ലസിനു നൽകിയ അഭിമുഖത്തിലായിരുന്നു ലാലിന്റെ പരാമർശം. ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ അഭിനയരീതിയെ കുറിച്ചാണ് ലാൽ പരാമർശം നടത്തിയത്.

സംവിധായകൻ ചെയ്യാൻ പറഞ്ഞേൽപ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നും ലാൽ പറഞ്ഞു. ‘‘അമ്പിളിച്ചേട്ടനെപറ്റി പറയുമ്പോൾ ഏറ്റവും കൂടുതൽ പറയുന്ന ഒരു കാര്യമാണ്, പുള്ളി ഷോട്ട് എടുക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗ് പറയും. ചില ചലനങ്ങൾ ഇടും. അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യാനേ പാടില്ല. അങ്ങനെ ചെയ്തു കഴിഞ്ഞാൽ സംവിധായകൻ നിർബന്ധമായും പറയണം, ഒന്നുകിൽ അതു പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്നു പറയണം അല്ലെങ്കിൽ നന്നായിരുന്നു, അതുകൊണ്ട് ഓക്കെ എന്നു പറയണം. അതല്ലെങ്കിൽ അതു വേണ്ട എന്നു പറഞ്ഞ് മാറ്റണം. അതല്ലാതെ അതൊരു കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമല്ല. അത് ഏതു വലിയ നടനാണെങ്കിലും ‘‘,ലാൽ പറഞ്ഞു.

 

Comments