Saturday , October 4 2025, 7:18 pm

ഇസ്രഈലിൽ നിന്ന് 25,000 ഇന്ത്യക്കാരെ ഒഴിപ്പിക്കും; ഇറാനിൽ ഒഴിപ്പിക്കൽ ആരംഭിച്ചു

ന്യൂദൽഹി: ഇസ്രഈൽ ഇറാൻ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി ആരംഭിച്ച് ഇന്ത്യൻ എംബസി. ഇസ്രഈലിൽ നിന്ന് 25,000 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തലസ്ഥാനമായ തെൽഅവീവിൽ നിന്ന് ജോർഡൻ, ഈജിപ്ത് അതിർത്തി വഴി ഇന്ത്യൻ പൗരന്മാരെ എത്തിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനം. അതിനിടെ, അർമേനിയ വഴി ഇറാനിലെ ഇന്ത്യക്കാരെ മാറ്റി തുടങ്ങിയിട്ടുണ്ട്.

Comments