കോടികളുടെ പ്രീ പ്രമോഷൻ പരിപാടികളുമായി തിയേറ്ററിലെത്തിയ കമൽ ഹാസൻ മണിരത്നം ചിത്രമാണ് തഗ് ലൈഫ്. എന്നാൽ ചിത്രം ബോക്സോഫീസിൽ വൻ പരാജയമായിരുന്നു.
റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുൻപ് തന്നെ പല തിയേറ്ററുകളും സിനിമയുടെ പ്രദർശനം നിർത്തിവെച്ചിരിക്കുകയാണെന്നാണെന്നാണ് റിപ്പോർട്ട്. കേരളത്തിൽ തഗ് ലൈഫ് പ്രദർശിപ്പിച്ചിരുന്ന തിയേറ്ററുകളിൽ ഇതിനുപകരം റീ റിലീസ് ചിത്രമായ ഛോട്ടാ മുംബൈ ആണ് പലയിടത്തും പ്രദർശിപ്പിക്കുന്നത്. ഇതേ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകൾ.
നിർമാതാക്കളായ കമൽ ഹാസൻ, മണി രത്നം എന്നിവരിൽ നിന്നും വിതരണക്കാരായ റെഡ് ജയന്റ് മൂവീസിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് നീക്കം. നെറ്റ്ഫ്ലിക്സുമായിട്ടാണ് ഒ.ടി.ടി കരാറിൽ ഒപ്പുവെച്ചിട്ടുള്ളത്. 130 കോടി രൂപയുടെ ഒ.ടി.ടി കരാർ പുനരവലോകനത്തിന് വിധേയമാകാനും സാധ്യതയുണ്ട്.
Comments