കാന്താര ചാപ്റ്റർ വണിന്റെ ചിത്രീകരണത്തിനിടെ ബോട്ട് അപകടം. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും സംഘവും സഞ്ചരിച്ച ബോട്ട് ചിത്രീകരണത്തിനിടെ മറിഞ്ഞു. മുപ്പത് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ശിവമോഗ ജില്ലയിലെ മസ്തി കാട്ടെ ഏരിയയിലുള്ള മണി റിസർവോയറിലാണ് സംഭവം. റിസർവോയറിന്‍റെ ആഴം കുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. അതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും സംഘാംഗങ്ങളിലൊരാൾ പറഞ്ഞു.
2022ൽ പുറത്തിറങ്ങിയ ബോക്സ് ഓഫിസിൽ വൻഹിറ്റായ കാന്താര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കാന്താര: ചാപ്റ്റർ 1.
Comments
DeToor reflective wanderings…