ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് തന്നെ ഉറപ്പിക്കാം. വിവിധ മേഖലകളിലെ നിരവധി ജോലികള്‍ക്ക് മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അഞ്ച് വർഷത്തിനുശേഷം ചില ജോലികൾ അക്ഷരാർത്ഥത്തിൽ അപ്രത്യക്ഷമാകും. ഈ ജോലികൾക്ക് ഇനി മനുഷ്യ ഇടപെടൽ ആവശ്യമില്ല, എ.ഐ മാത്രം മതിയാകും.
ഹ്യൂമൻ റിസോഴ്സസ് (എച്ച്.ആർ) ജീവനക്കാരാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത്. മാനുവൽ എച്ച്.ആർ ജോലികൾ കമ്പനികൾ ഓട്ടോമേറ്റ് ചെയ്യാൻ തുടങ്ങിയതിനാൽ, മാനുവൽ ഇന്റലിജൻസ് ജോലികൾ ഉടൻ തന്നെ എ.ഐ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സാധ്യതയുണ്ട്.
ഡ്രൈവർമാരും ഡെലിവറി ഏജന്റുമാരും പട്ടികയിലുണ്ട്. ഡ്രൈവറില്ലാതെ സ്വയം ഓടിക്കുന്ന കാറുകൾ ടെസ്ല പുറത്തിറക്കിയിരുന്നു.
കോഡിംഗ് മേഖല, കസ്റ്റമർ കെയർ ജോലികൾ, ഹോട്ടൽ ജോലികൾ, സോഷ്യൽ മീഡിയ ബ്രാൻഡിങ് ഈ മേഖലകളിലെല്ലാം എ. ഐ കടന്ന് കയറ്റം തുടങ്ങി കഴിഞ്ഞു എന്നത് തന്നെയാണ് വാസ്തവം.
ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ചില കടകളിലും റസ്റ്റോറന്റുകളിലും തൊഴിലാളികളോ ജീവനക്കാരോ ഇല്ല. ഭക്ഷണത്തിന്റെ ഓർഡർ സ്വീകരിക്കുന്നതും തയ്യാറാക്കുന്നതും യന്ത്രങ്ങളാണ്. ഭാവിയിൽ എഐ മെഷീനുകൾ സ്റ്റോറുകളും റസ്റ്റോറന്റുകളും ഏറ്റെടുക്കുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ കൊൽക്കത്ത ഉൾപ്പെടെയുള്ള പല നഗരങ്ങളിലും റോബോട്ടുകളുടെ സഹായത്തോടെയാണ് ഭക്ഷണം വിളമ്പുന്നത്.